മൌസിനെ കൊല്ലാന്‍ ലീപ് മോഷന്‍



മൌസിനെ കൊല്ലാന്‍ പുതിയ ഉപകരണം വരുന്നു. ലീപ് മോഷന്‍ എന്ന പേരില്‍ ആണ് മൌസിന്‍റെ അന്തകനാകാന്‍ ജെസ്റ്റര്‍ ബേസ്ഡ് ഇന്റര്‍ഫേസ് ഉള്ള ഉപകരണം തയാറാകുന്നത്. ഫ്ലോറിഡക്കാരായ ഡേവിഡ്‌ ഹോല്‍സ്സും മൈക്കല്‍ ബക്ക്വാള്‍ഡും കൂടി ചേര്‍ന്നാണ് ചരിത്രം മാറ്റി എഴുതാന്‍ പോന്ന ഈ കണ്ടു പിടുത്തം നടത്തിയത്. തങ്ങള്‍ രൂപം കൊടുത്ത ലീപ് മോഷന്‍ എന്ന കമ്പനിയുടെ ബാനറില്‍ ആണ് ഒരു സിഗര്‍ ലൈറ്ററിന്റെ അത്ര വലുപ്പമുള്ള ഈ ഉപകരണം തയാറാക്കിയത്. ജനങ്ങള്‍ ഇതുവരെ ഒരു കമ്പ്യൂട്ടറുമായി എങ്ങിനെയാണോ ബന്ധം പുലര്‍ത്തിയിരുന്നത്, അതില്‍ നിന്നും വിത്യസ്തമായി ആംഗ്യ ഭാഷ മനസ്സിലാക്കാവുന്ന വിധത്തില്‍ 3 ക്യാമറകളുടെ സഹായത്തോടെ ആണ് ഇതിന്റെ നിര്‍മ്മിതി. തങ്ങളുടെ കൈകളുടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും അവയവങ്ങളുടെ ചലനവും രൂപവും ഈ ഉപകരണത്തിന്റെ സഹായത്തോടെ കമ്പ്യൂട്ടറിനു മനസ്സിലാക്കുവാന്‍ സാധിക്കും.
ഈ ഉപകരണം ഏതെങ്കിലും പേര്‍സണല്‍ അല്ലെങ്കില്‍ മാക് കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്നതോടെ ആ കമ്പ്യൂട്ടര്‍ ജെസ്റ്റര്‍ റകോഗ്‌നീഷന്‍ ഡിവൈസ് ആയി ആക്ട് ചെയ്യും. അതോടെ മൗസിന്റെ സഹായമില്ലാതെ തന്നെ നമുക്ക് മൌസിനെ കൊണ്ട് ചെയ്യാവുന്ന ഏതു ജോലിയും ചെയ്യാം. ലീപ് മോഷന്‍ ഡിവൈസില്‍ ഉള്ള 3 ക്യാമറകള്‍ നമ്മുടെ അവയവങ്ങളിലെ ഏതു ഭാഗവും ഒരു മില്ലിമീറ്ററിന്റെ നൂറില്‍ ഒരു അംശം എന്ന രീതിയില്‍ സ്‌കാന്‍ ചെയ്‌തെടുക്കാന്‍ സഹായിക്കുന്നു. ഇങ്ങനെ സ്‌കാന്‍ ചെയ്‌തെടുക്കുന്ന ചിത്രങ്ങള്‍ ത്രിമാന ചിത്രങ്ങളായി മാറ്റിയാണ് നമ്മള്‍ എന്താണ് പറയുന്നതെന്ന് സോഫ്റ്റ്‌വെയര്‍ വഴി മനസ്സിലാക്കുന്നത്. ത്രിഡി ഇമേജുകള്‍ സൃഷ്ടിക്കുക, ക്ലിക്കിങ്ങ്, സ്‌ക്രോളിങ്ങ് തുടങ്ങിയ സാധാരണ പ്രവര്‍ത്തനങ്ങള്‍, സൈന്‍ ചെയ്യല്‍, ത്രി ഡി മോഡലിങ്ങ് എന്നിവയ്ക്ക് ഈ ഉപകരണം ഏറെ അനുയോജ്യമായിരിക്കും.
കേവലം 70$ എന്ന താരതമ്യേന കുറഞ്ഞ വിലയില്‍ അടുത്ത വര്‍ഷം മുതല്‍ ലീപ് മോഷന്‍ വിപണിയില്‍ ലഭ്യമാകും. അതായത് മൌസിന്റെ ജൈത്രയാത്ര 2013 ല്‍ അവസാനിക്കും എന്നര്‍ത്ഥം. തേര്‍ഡ് പാര്‍ട്ടി ഡവലപ്പേര്‍സിനു വേണ്ടി ഇവര്‍ ഒരു സോഫ്റ്റ്‌വെയറും നിര്‍മിച്ചിട്ടുണ്ട്. അവരവരുടെ ആപ്ലിക്കേഷനുകളില്‍ ജെസ്റ്റര്‍ റകോഗ്‌നീഷന്‍ വര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്നതാകും ഈ സോഫ്റ്റ്‌വെയര്‍. റോബോട്ടിക്‌സ്, മെഡിക്കല്‍, ഗെയിംസ് എന്നീ ഫീല്‍ഡുകലില്‍ ലീപ് മോഷന്‍ വളരെ സഹായകമാകും.
കൂടാതെ ഡേവിഡ് ഹോല്‍സ്സും ടീമും ഇപ്പോള്‍ തന്നെ പല ഇലക്ട്രോണിക് ഭീമന്‍മാരുമായി സൌഹൃദ സംഭാഷണത്തിലാണ്. സംഗതി വേറെയൊന്നും അല്ല. ഭാവിയില്‍ ഇരങ്ങള്‍ പോകുന്ന ലാപ്‌ടോപ്, ടാബ്ലറ്റ് കമ്പ്യൂട്ടറുകളില്‍ ഈ ടെക്‌നോളജി നേരിട്ട് തന്നെ ലഭ്യമാക്കുകയാണ് ഉദ്ദേശം.
ജനങ്ങള്‍ ഇപ്പോള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന രീതിയില്‍ നിന്നും ഒരു വലിയ മാറ്റം എന്നതാണ് നമ്മുടെ ഉദ്ദേശം
ഡേവിഡ്‌ ഹോല്‍സ് പറയുന്നു. ഇപ്പോള്‍ തന്നെ പല ഉന്നതരും ലീപ് മോഷനില്‍ ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ മത്സരിക്കുകയാനെന്നാണ് കേള്‍വി. AVID Technlogy യുടെ ഫൗണ്ടര്‍, ബില്‍ വാര്‍നെര്‍ ഇപ്പഴേ ഇന്‍വെസ്റ്റ്‌ ചെയ്തു കഴിഞ്ഞു. ഡേവിഡ്‌ ഹോല്‍സിന്റെ കഴിവില്‍ ആകൃഷ്ടനായാണ് അത്. ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍റെ പുനര്‍ജനനം ആണ് ഹോല്‍സ്സിലൂടെ കാണുന്നതെന്ന് അദ്ദേഹം പറയുന്നു.
ഏതായാലും നമുക്ക് ഒരു വര്‍ഷം കൂടി കാത്തിരിക്കാം, മൌസും കീബോര്‍ഡും ഒന്നുമില്ലാത്ത ഒരു കാലത്തിനായി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ