ഒരു കോട്ടണ്‍ ടീ-ഷര്‍ട്ട് ഉണ്ടെങ്കില്‍ മൊബൈല്‍ഫോണ്‍ ചാര്‍ജ്ജ് ചെയ്യാമെന്നോ? അവിശ്വസനീയമായി തോന്നാമെങ്കിലും സംഗതി യാഥാര്‍ത്ഥ്യമാകുകയാണ്. അമേരിക്കയിലെ സൗത്ത് കരോലിന സര്‍വ്വകലാശാലയിലെ ഇലക്‌ട്രോണിക് എന്‍ജിനിയറിംഗ് വിഭാഗത്തിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
കോട്ടണ്‍ തുണി ചൂടാകുമ്പോള്‍ ഉണ്ടാകുന്ന ഉര്‍ജ്ജത്തെ മാംഗനീസ് ഡയോക്‌സൈഡ് മെറ്റല്‍ ആവരണം ഉപയോഗിച്ച് ഒരു കപ്പാസിറ്റര്‍ പോലെയാക്കി മാറ്റാമെന്നാണ് സിയാഡോങ് ലീയുടെ നേതൃത്വത്തിലുള്ള പഠനസംഘം കണ്ടെത്തിയത്. ഇത്തരത്തില്‍ ശേഖരിക്കുന്ന ഊര്‍ജ്ജം ടി-ഷര്‍ട്ടിന്റെ പിറകിലായി സംഭരിക്കുന്നതിന് പ്രത്യേക സങ്കേതം വികസിപ്പിക്കേണ്ടതുണ്ട്. ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. കോട്ടണ്‍ തുണിയില്‍ നിന്ന് ചെറിയതോതിലുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിച്ചതോടെ ബദല്‍ ഊര്‍ജ്ജം എന്ന നിലയില്‍ ഇത് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സിയാഡോങ് ലീ പറഞ്ഞു. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഡിസ്‌ക്കവറി ന്യൂസ് സംപ്രേക്ഷണം ചെയ്‌തിരുന്നു.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ