മൊബൈല്‍ വരിക്കാര്‍ 67.78 കോടി

മേയില്‍ രാജ്യത്തെ ടെലികോം കമ്പനികള്‍ക്കു ലഭിച്ചതു 72 ലക്ഷം പുതിയ വരിക്കാരെ. സിഒഎഐയുടെ( സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഒഫ് ഇന്ത്യ) കണക്കു പ്രകാരം മൊത്തം വരിക്കാരുടെ എണ്ണം 67.78 കോടി. 

എയര്‍ടെല്ലിനു കഴിഞ്ഞമാസം 20 ലക്ഷം വരിക്കാരെ ലഭിച്ചു. മൊത്തം വരിക്കാര്‍ 18.5 കോടി. ലൈസന്‍സുകള്‍ റദ്ദാക്കിയെങ്കിലും യുണിനോറിനു 15 ലക്ഷം ഉപയോക്തക്കളെ കിട്ടി. വിഡിയൊകോണ്‍ എറ്റിസലാറ്റ് ഡിബി, എസ്ടെല്‍, സിസ്റ്റമെ ശ്യാം എന്നിവയാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കമ്പനികള്‍. 

സെപ്റ്റംബര്‍ ഏഴുവരെയാണ് ഈ കമ്പനികള്‍ക്കു പ്രവര്‍ത്തനാനുമതിയുള്ളത്. വൊഡാഫോണിനു 12 ലക്ഷം പുതിയ വരിക്കാരെ കിട്ടി. മൊത്തം വരിക്കാര്‍ 15 കോടി. ഐഡിയയ്ക്ക് 17 ലക്ഷം പുതിയ ഉപയോക്തക്കളെ ലഭിച്ചു. മേയില്‍ ബിഎസ്എന്‍എല്ലിനു ലഭിച്ചത് വെ റും 1,735 പുതിയ വരിക്കാരെയാണ്. 

റിലയന്‍സ് കമ്യൂണിക്കേഷന്‍റെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. സിസ്റ്റമെ ശ്യാമിനു 2.5 ലക്ഷം പുതിയ വരിക്കാരെ കിട്ടി. വിഡിയൊകോണിനു 1.3 ലക്ഷവും എയര്‍സെല്ലിനു എട്ടു ലക്ഷവും വരിക്കാരെ ലഭിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ