വീണ്ടും ഒരു ഇന്റല്‍ ഫോണ്‍

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ പ്രൊസസ്സറുകളുടെ രാജക്കന്മാര്‍


ഇന്റല്‍ ഇപ്പോള്‍ മൊബൈലുകള്‍ക്ക് വേണ്ട പ്രൊസസറും നിര്‍മിച്ചുതുടങ്ങിയിട്ട് കുറച്ചു കാലമായി. ഇന്‍റല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ ഈ മാസം യൂറോപ്യന്‍ വിപണിയിലെത്തും. ഫ്രഞ്ച് ടെലികോം കമ്പനിയായ ഓറഞ്ച്, ബ്രിട്ടനിലെ മൊബൈല്‍ കമ്പനിയായ എവരിതിങ്, എവരിവേര്‍ (ഇ.ഇ.) എന്നിവര്‍ ചേര്‍ന്നാണ് ഇന്റല്‍ ഇന്‍സൈഡര്‍ സ്മാര്‍ട്‌ഫോണ്‍ സാന്‍ഡിയാഗോ നിര്‍മ്മിക്കുന്നത്. ജൂണ്‍ ആറന് ബ്രിട്ടനിലും ഒരു ആഴ്ചകള്‍ക്കുള്ളില്‍ ഫ്രാന്‍സിലും സാന്‍റിയാഗോയെത്തും. ചൈനീസ് കമ്പനിയായ ഗിഗാബൈറ്റ് ആണ് ഓറഞ്ചിനുവേണ്ടി ഫോണിന്‍റെ ഹാര്‍ഡ്വെയര്‍ നിര്‍മ്മിക്കുന്നത്.
ഇന്റല്‍ പ്രൊസസറുണ്ടെങ്കിലും ആത്ര നല്ലോരു സ്മാര്‍ട്ട ഫോണൊന്നുമല്ല സാന്‍ഡിയാഗോ. 17,000 രൂപയാണ് ഇതിനുവില. നാലിഞ്ച് വിസ്താരമുള്ള സ്‌ക്രീനോടുകൂടിയ എന്‍ട്രിലെവല്‍ സ്മാര്‍ട്‌ഫോണ്‍ മാത്രമാണിത്. ഉള്ളതോ സിംഗിള്‍കോര്‍ പ്രൊസസറും. എച്ച്.ടി.സി.യും സാംസങും എല്‍ജിയും ഡ്യുവല്‍കോറും ക്വാഡ്‌കോറുമൊക്കെയുള്ള പ്രൊസസറുകളുള്ള ഫോണുകള്‍ ഇറക്കുമ്പോള്‍ ഇന്‍റലിന്റെ സിംഗിള്‍കോര്‍ പ്രൊസസര്‍ ഫോണ്‍ വിജയകരമാകുമോ എന്ന് പറയാനകില്ല. വിപണിയുടെ പ്രതികരണമറിഞ്ഞശേഷം കൂടുതല്‍ ശേഷിയുള്ള മൊബൈല്‍ഫോണ്‍ പ്രൊസസര്‍ രംഗത്ത് എത്തിക്കാം എന്നായിരിക്കും ഇന്റല്‍ കരുതുന്നത്.
ലോകത്തിലെ ആദ്യ ഇന്‍റല്‍ഫോണ്‍ എന്ന ആശയം അവതരിപ്പിച്ചത് ഇന്ത്യന്‍ കമ്പനിയായ ലാവയായിരുന്നു. ലാവയുടെ ഫോണും ഉടന്‍ വിപണിയില്‍ പ്രതീക്ഷിക്കാം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ