ടാബ്‌ലറ്റ് വിപണിയിലെ ആന്‍ഡ്രോയ്‌ഡ് മുന്നേറ്റം ഐപ്പാഡിന്റെ പ്രതാപം തകര്‍ത്തതുപോലെ, സ്‌മാര്‍ട്ട് ഫോണ്‍ വിപണിയിലും ഐഫോണിന് കാലിടറുന്നു. പ്രമുഖ ഗവേഷണ സ്ഥാപനമായ ഐഡിസി പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ഐഫോണ്‍ വില്‍പനയില്‍ ഇടിവ് സംഭവിക്കുന്നതായാണ് സൂചന. സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പ്രധാനമായും ആന്‍ഡ്രോയ്‌ഡ്, ഐ ഒ എസ്, വിന്‍ഡോസ് ഫോണ്‍ തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്‌റ്റങ്ങളില്‍ അധിഷ്‌ഠിതമായ മോഡലുകളാണ് മാറ്റുരയ്‌ക്കുന്നത്.
ഇതില്‍ ഐ ഒഎസില്‍ റണ്‍ ചെയ്യുന്ന ആപ്പിള്‍ ഐഫോണ്‍ ആയിരുന്നു കഴിഞ്ഞവര്‍ഷം വരെ വിപണിയിലെ ഒന്നാമന്‍. എന്നാല്‍ ഇപ്പോള്‍ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ 61 ശതമാനവും ആന്‍ഡ്രോയ്‌ഡില്‍ റണ്‍ ചെയ്യുന്ന ഫോണുകളാണ് വിറ്റുപോകുന്നത്.
2012ല്‍ 20.5 ശതമാനമാണ് ഐഫോണിന്റെ വിപണി വിഹിതമെങ്കില്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഇത് 19% ആയി കുറയുമെന്നും ഐഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇനിയുള്ള കാലം മൈക്രോസോഫ്‌റ്റിന്റെ വിന്‍ഡോസ് ഫോണ്‍ വലിയ കുതിച്ചുചാട്ടം തന്നെ നടത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോള്‍ 5.6 ശതമാനമാണ് വിന്‍ഡോസിന്റെ വിപണി വിഹിതമെങ്കില്‍ 2016ഓടെ അത് 19.2 ആയി മാറുമത്രെ. അതായത്, ഐഫോണിനെ വിന്‍ഡോസ് ഫോണ്‍ മറികടക്കും. മികച്ച യൂസര്‍ ഇന്റര്‍ഫേസും പരിധിയില്ലാത്ത ആപ്‌ളിക്കേഷനുകളുമാണ് ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയ്‌ഡ് ഒ എസുകളെ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ താരമാക്കിയത്.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ