തുടക്കത്തില്‍ കേരള എസ്.ഐ.ഇ.ടിയുടെ വെബ് പോര്‍ട്ടല്‍ വഴിയും പിന്നീട് സര്‍ക്കാര്‍ സഹായത്തോടെ നല്‍കുന്ന കമ്പ്യൂട്ടര്‍ സംവിധാനം വഴിയും വിദ്യാര്‍ഥികള്‍ക്കു പുതിയ സാങ്കേതിക വിദ്യയിലൂടെ പഠിക്കാം.
ഓഡിയോ, വീഡിയോ, അനിമേഷന്‍, ഗ്രാഫിക്, വെര്‍ച്വല്‍ ലാബ്, സിമുലേഷന്‍, ഡിക്ഷണറി, എന്‍സൈക്ലോപീഡിയ, കാല്‍ക്കുലേറ്റര്‍, നോട്ട്‌പാഡ്, മോണിറ്ററിംഗ്, ഇവാലുവേഷന്‍ എന്നീ ഘടകങ്ങള്‍ സംയോജിപ്പിച്ചാണ് ഡൈനാമിക് ഇ-ടെക്‌സ്റ്റ് ബുക്ക് തയാറാക്കിയിട്ടുള്ളത്. കമ്പ്യൂട്ടര്‍, ടാബ്‌ലെറ്റ് പി.സി, മൊബൈല്‍ ഫോണ്‍ തുടങ്ങിയവവഴി ഡൗണ്‍ലോഡ് ചെയ്‌ത് വിദ്യാര്‍ഥികള്‍ക്കു പഠിക്കാം.
ട്യൂഷന്‍ ഒഴിവാക്കാമെന്നതും സവിശേഷതയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള തിരുവനന്തപുരത്തെ സ്‌റ്റേറ്റ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷണല്‍ ടെക്‌നോളജി (എസ്.ഐ.ഇ.ടി) ഡയറക്‌ടര്‍ ഡോ. ബാബു സെബാസ്‌റ്റ്യനാണ് ഡൈനാമിക് ഇ-ടെക്‌സ്റ്റ് ബുക്ക് വികസിപ്പിച്ചെടുത്തത്. ഇന്നലെ നടന്ന കേന്ദ്ര മാനവശേഷി വകുപ്പിന്റെ യോഗത്തില്‍ ഇദ്ദേഹം പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനമായത്. ഈ മാസം 28ന് തിരുവനന്തപുരത്തു നടക്കുന്ന കേന്ദ്ര-സംസ്‌ഥാന വിദ്യാഭ്യാസ വിദഗ്‌ധരുടെ യോഗം പുതിയ സാങ്കേതിക വിദ്യയ്‌ക്ക് അന്തിമാനുമതി നല്‍കുന്ന കാര്യം പരിഗണിക്കും. തുടക്കത്തില്‍ അന്ധ-ബധിര വിദ്യാര്‍ഥികള്‍ക്കായി ഈ സംവിധാനം പ്രയോജനപ്പെടുത്തുന്ന കാര്യത്തിലാണ് തത്വത്തില്‍ തീരുമാനമായത്.
അഞ്ചു വര്‍ഷത്തെ ഗവേഷണ ഫലമായാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതെന്ന് വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായ ഡോ. ബാബു സെബാസ്‌റ്റ്യന്‍ പറഞ്ഞു
.jpg)
All the best babu sar ,welcome e text book