ഒരുകാലത്ത് മൊബൈല്‍ഫോണ്‍ വിപണിയിലെ അതികായരായിരുന്നു നോകിയ. എന്നാല്‍ ആപ്പിളിന്റെയും സാംസങ്ങിന്റെയും സ്‌മാര്‍ട്ട്‌ഫോണുകള്‍ എത്തിയതോടെ നോകിയ പിന്നിലേക്ക് മാറി. ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ വല്ലാതെ കഷ്ടപ്പെടുകയാണ് നോകിയ. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ അടുത്തകാലത്തായി ഏറെ പ്രചാരം നേടുന്ന ഇരട്ടസിം ഫോണുകളില്‍ നോകിയ തന്നെയാണ് ഒന്നാമതെന്ന് പുതിയ സര്‍വ്വേ വ്യക്തമാക്കുന്നു. പ്രശസ്‌ത മാര്‍ക്കറ്റിംഗ് ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്.
ഇന്ത്യയിലെ ആകെ മൊബൈല്‍ഫോണ്‍ ഉപയോക്താക്കളില്‍ 71 മില്യണ്‍ പേരും ഒന്നിലധികം സിമ്മുകള്‍ ഉപയോഗിക്കുന്നവരാണ്. ഒന്നിലധികം സിം ഉപയോഗിക്കുന്ന 71 മില്യണ്‍ പേരില്‍ 61 ശതമാനം പേരും ഇരട്ടസിം ഫോണ്‍ സ്വന്തമായുള്ളവരാണ്. ഇന്ത്യയില്‍ ആകെ വിറ്റഴിച്ചിട്ടുള്ള ഇരട്ട സിം ഫോണുകളില്‍ 30 ശതമാനവും നോകിയയാണ്. 16 ശതമാനം സാംസങ്ങും 12 ശതമാനം മൈക്രോമാക്‌സുമാണ്.
ഇന്ത്യയില്‍ മൈക്രോമാക്‌സ്, കാര്‍ബണ്‍ പോലെയുള്ള ബ്രാന്‍ഡുകള്‍ ഇരട്ട സിം മോഡല്‍ പുറത്തിറക്കിയ ശേഷമാണ് നോകിയ ഡ്യൂവല്‍ സിം ഫോണുമായി എത്തിയത്. എന്നാല്‍ വിഭാഗത്തില്‍ വളരെ വേഗം നോകിയയ്‌ക്ക് സ്വാധീനം ചെലുത്താനായി. മികച്ച നിലവാരമാണ് നോകിയയുടെ ഇരട്ടസിം വാങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ