വ്യൂഫോണ്‍ ഇന്ത്യയില്‍.....
കാല്‍നൂറ്റാണ്ടുകൊണ്ട് യൂറോപ്യന്‍ ഇലക്‌ട്രോണിക്‌സ് വിപണിയിലെ സജീവ സാനിധ്യമായ വ്യുസോണിക്ക് ഇന്ത്യയിലും എത്തുന്നുതങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഗ്യാരന്റി വാഗ്ദാനം ചെയ്തുകൊണ്ടാണ് വ്യൂസോണിക് ഉപയോക്താക്കളെ യൂറോപ്യന്‍ വിപണിയില്‍ ആളെ ആകര്‍ഷിച്ചത്. അതെ തന്ത്രം ഇന്ത്യയിലും ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.വ്യൂസോണിക്കിന്‍റെ സ്മാര്‍ട്ട് ഫോണ്‍ പരമ്പരയായ വ്യൂഫോണിന്‍റെ വ്യൂഫോണ്‍ 3യാണ് ഇന്ത്യയില്‍ ആദ്യം കമ്പനി അവതരിപ്പിക്കുന്നത്.ഇന്ത്യയിലെ ആദ്യ ഡ്യുവല്‍ സിം ത്രിജി സിഡിഎംഎ സ്മാര്‍ട്‌ഫോണാണ് ഇത് എന്നാണ് വ്യൂസോണിക് അവകാശപ്പെടുന്നത്.ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ബ്രെഡ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 3.5 ഇഞ്ച് മള്‍ട്ടിടച്ച് ഡിസ്‌പ്ലേ ,320/480 പിക്‌സല്‍സ്റിസൊല്യൂഷന്‍ ക്ലാരിറ്റി. 800 മെഗാഹെര്‍ട്‌സ് ക്വാല്‍കോം പ്രൊസസര്‍, 512 എംബി റാം, മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാനാകുന്ന മെമ്മറി,ത്രിജി, വൈഫൈ, ജിപിഎസ്, ജി-സെന്‍സര്‍, ഇ-കോമ്പസ്, 5എംപി ക്യാമറ എന്നീ പ്രത്യേകതകളും വ്യൂഫോണ്‍ 3യിലുണ്ട്. എന്നാല്‍ മുന്‍പില്‍ ക്യാമറയില്ലത്താതും,ഫ്ലാഷില്ലാത്തതും പ്രധാന പോരായ്മകളാണ്. റിലയന്‍സിന്‍റെ 3ജി സേവനത്തോടപ്പം 9,990 രൂപയ്ക്ക് ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ