കമ്പ്യൂട്ടര്‍ സൃഷ്ടാക്കളായ ഗൂഗിള്‍പോലും ഇതുപോലൊരു വിസ്മയം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. 16,000 കമ്പ്യൂട്ടര്‍ പ്രോസസറുകള്‍കൊണ്ട് അവരൊരു കൃത്രിമ മസ്തിഷ്‌കം സൃഷ്ടിച്ചു. അതിനെ ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധിപ്പിച്ചു. അതോടെ അത് കാണാന്‍ തുടങ്ങിയത് യൂട്യൂബിലുള്ള പൂച്ചകളുടെ വീഡിയോകള്‍...
ഗൂഗിളിന്റെ ഡോ. ജെഫ് ഡീനിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തലച്ചോറിന്റെ രീതിയിലുള്ള ന്യൂറല്‍ നെറ്റ്‌വര്‍ക്ക് തയ്യാറാക്കിയത്. 16,000 പ്രോസസറുകള്‍ ഉപയോഗിച്ചുള്ള നെറ്റ്‌വര്‍ക്കില്‍ ബില്യനിലധികം കണക്ഷനുകളുമുണ്ടായിരുന്നു.
തുടര്‍ന്നാണ് പത്തു മില്യനോളം വരുന്ന യൂ ട്യൂബിലെ വീഡിയോകള്‍ അതിലേക്ക് ഫീഡ് ചെയ്തത്. അതില്‍നിന്ന് സ്വയം അഭ്യസിച്ച് മനസിലാക്കാന്‍ നെറ്റ്‌വര്‍ക്കിനെ സ്വതന്ത്രമായി വിടുകയും ചെയ്തു. യന്ത്രം ഉടന്‍ പൂച്ചകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. മുന്‍കൂട്ടി നിര്‍ദേശങ്ങള്‍ നല്‍കാതെ തന്നെ പൂച്ചയെന്ന ആശയത്തെ അത് അടിസ്ഥാനപരമായി കണ്ടെത്തുകയായിരുന്നു. നേരത്തെ നല്‍കപ്പെട്ടിരുന്ന അന്തര്‍ജ്ഞാനത്തിലൂടെ മാത്രമെ വസ്തുക്കളെ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ എന്ന വിശ്വാസത്തിന് വിരുദ്ധമായി ലേബല്‍ ഇമേജുകളില്ലാതെ ഒരു ഫേസ് ഡിറ്റക്ടറെ പരിശീലിപ്പിക്കാന്‍ കഴിയുമെന്നതാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
അതിനുശേഷം ഇമേജ് നെറ്റിലെ 20,000 വസ്തുക്കളെ തിരിച്ചറിയുന്നതില്‍ 15.8 ശതമാനം കൃത്യത വരുത്താന്‍ അതിന് കഴിയുകയും ചെയ്തു. മുന്‍തലമുറക്കാനുണ്ടായിരുന്ന മികവിനെക്കാളും 70 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് ഇത് നടത്തിയിരിക്കുന്നത്.
കമ്പനിയുടെ ബ്ലൂ സ്‌കൈ ഐഡിയാസ് ലാബായ ഗൂഗിള്‍ എക്‌സാണ് പുതിയ മസ്തിഷ്‌കം തയ്യാറാക്കിയത്.
കാലിഫോര്‍ണിയയിലെ ഗൂഗിളിന്റെ മൗണ്ടന്‍ വ്യൂവിലുള്ള ഗൂഗിള്‍പ്ലെക്‌സ് എന്ന ആസ്ഥാനത്താണ് ഈ ലാബ് സ്ഥിതിചെയ്യുന്നതെന്ന് പറയപ്പെടുന്നു.
ഗൂഗിളിന്റെ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ ലാബില്‍ ഗവേഷണങ്ങളില്‍ നടത്തിവരുന്നുണ്ട്.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ