പേറ്റന്‍റ് യുദ്ധത്തില്‍ ഒരു ശ്രദ്ധേയമായ വിധികൂടി. ഇത്തവണ സാംസങ് വിജയം നേടിയപ്പോള്‍ പരാജയം ലഭിച്ചത് ആപ്പിളിന്. സാംസങ് ഗാലക്സി ടാബ് ഐപാഡിന്‍റെ ഡിസൈന്‍ കോപ്പിയടിച്ചതാണ് എന്ന് ആപ്പിളിന്‍റെ വാദമാണ് കോടതി തള്ളിയത്. ഈ രണ്ട് പ്രോഡക്ടുകള്‍ തമ്മില്‍ സാമ്യമില്ലെന്നും ലണ്ടന്‍ ഹൈക്കോടതി വിധിന്യായത്തില്‍ പറയുന്നു. ഇതോടെ ഇംഗ്ലണ്ടിലെ കേസില്‍ മാത്രമാണ് സാംസങിന് വിജയം നേടുവാന്‍ സാധിച്ചിരിക്കുന്ന. വിവിധ രാജ്യങ്ങളില്‍ കേസ് തുടരുകയാണ്.
മുന്‍ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ സാംസങ് ഗ്യാലക്‌സിയും ആപ്പിളും ഒരേ കമ്പിനിയുടെതാണ് എന്ന് തോന്നാം. പക്ഷെ സാംസങ് ഉല്പന്നങ്ങള്‍ക്ക് ആപ്പിളിന്‍റെ അത്ര തിക്ക്നസ്സ് ഇല്ല എന്ന് കോടതി വിധി ന്യായത്തില്‍ പറയുന്നു. ആപ്പിള്‍ ഡിസൈനുകളുടെ അത്ര ലാളിത്യം ഇല്ലാത്ത ഡിസൈനാണ് സാംസങ്ങിന്‍റെത് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു.
സാംസങ് ഗ്യാലക്‌സി നെക്‌സസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞദിവസം യു.എസ് അപ്പീല്‍ കോടതി പിന്‍വലിച്ചതിന് പിന്നാലെയാണ് ഈ വിധിയും വന്നിരിക്കുന്നത് എന്നത് സാംസങ്ങിന് ഇരട്ടി വിജയമാണ് സമ്മാനിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഹൈക്കോടതി വിധിയെ സാംസങ് സ്വാഗതം ചെയ്തു. എന്നാല്‍ മറ്റ് രാജ്യങ്ങളിലും നിയമയുദ്ധം തുടരുമെന്ന് സാംസങ് അറിയിച്ചു. വിധിയെക്കുറിച്ച് പഠിച്ച് വരികയാണ് എന്നായിരുന്നു ആപ്പിളിന്‍റെ പ്രതികരണം

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ