ആക്സിസ് ബാങ്കും യുഎഇ എക്സ്ചേഞ്ചും സംയുക്തമായി ഇന്‍സ്റ്റന്‍റ് മണി ട്രാന്‍സ്ഫര്‍ അവതരിപ്പിച്ചു. ആഗോള മണി ട്രാന്‍സ്ഫര്‍ കമ്പനി എക്സ്പ്രസ് മണിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വിദേശ ഇന്ത്യക്കാരുടെ പണമിടപാടുകള്‍ ലളിതമാക്കും.
125 രാജ്യങ്ങളിലുള്ള എക്സ്പ്രസ് മണിയുടെ 1,35,000 ഏജന്‍റുമാര്‍ മുഖേന വിദേശ ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ബന്ധുക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് അതിവേഗം പണമയ്ക്കാം. ഒരു വര്‍ഷം 30 തവണവരെ പണം കൈപ്പറ്റാനുള്ള സൗകര്യമുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ അധിഷ്ഠിത വിദേശ പണമിടപാട് സംവിധാനമാണ് ഇത്. മൊബൈല്‍ വഴി അയയ്ക്കുന്ന പണം ഉടന്‍ തന്നെ ലഭിക്കുമെന്നുമാത്രമല്ല സമയം ലാഭിക്കുകയും ചെയ്യാം. 24 മണിക്കൂറും സേവനം ലഭ്യമാണ്. ആക്സിസ് ബാങ്കിന്‍റെ എടിഎം കളില്‍ നിന്നു പണം പിന്‍വലിക്കാന്‍ കഴിയും. കോഡ് ഉപയോഗിച്ചാണ് പണം പിന്‍വലിക്കുക. ഇതിന് ഉപയോക്താവ് ആക്സിസ് ബാങ്കിന്‍റെ ഇന്ത്യയിലെ ഏതെങ്കിലും ബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ