വിവരവിനിമയ യുഗത്തില്‍ മൊബൈല്‍ ഫോണ്‍ ലോകം കീഴടക്കുന്നു.
ചുരുങ്ങിയ കാലംകൊണ്ട് മനുഷ്യനെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു ഉപകരണമില്ലെന്ന് പുതിയ പഠനങ്ങള്‍. പന്ത്രണ്ട് വര്‍ത്തിനിടെ മൊബൈല്‍ ഫോണിന്റെ ഉപയോഗം ആറിരട്ടിയായി വര്‍ധിച്ചുവെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2012 അവസാനത്തോടെ ഇത് ഏഴ് ബില്യണ്‍ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോക്കറ്റിന്റെ വേഗതയിലാണ് മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ധിക്കുന്നത്. രണ്ടായിരത്തില്‍ ഒരു ബില്യണ്‍ മൊബൈല്‍ ഫോണുകളാണ് ലോകമെമ്പാടും ഉപയോഗിച്ചിരുന്നത്. 2012 ആയപ്പോഴേക്കും ഇത് ആറ് ബില്യണായി ഉയര്‍ന്നുകഴിഞ്ഞു. ഒരാള്‍ തന്നെ ഒന്നിലധികം ഫോണുകളും രണ്ടിലധികം ഫോണ്‍ നമ്പറുകളും ഉപയോഗിക്കുന്നത് സാധാരണമായിക്കഴിഞ്ഞു. ഫോണ്‍ ഉപയോഗം കുത്തനെ ഉയരാനുളളപ്രധാനകാരണവും ഇതുതന്നെ.
മൊബൈല്ഇല്ലാത്തവന് പഴഞ്ചന്എന്ന നിലയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. ഇന്ത്യയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഓരോ നൂറ് ഇന്ത്യക്കാരില്‍ എഴുപതുപേരും ഇന്ന് മൊബൈല്‍ ഫോണിന് ഉടമയാണ്. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് മൊബൈല്‍ ഫോണിന് ഉടമകളാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മൊബൈല്‍ ഫോണും ഇന്ത്യയും
ഇന്ത്യയിലെ 53% വീടുകളിലും മൊബൈല്‍ ഫോണുണ്ട്. ആകെ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ കണക്ഷനുകളില്‍ 96%ഉം പ്രിപെയ്ഡ് കണക്ഷനുകളാണ്. ഇന്ത്യയുടെ 83% മേഖലകളിലും മൊബൈല്‍ നെറ്റ്വര്‍ക്ക് ലഭ്യമാണ്. ഓരോ ഇന്ത്യക്കാരനും ചുരുങ്ങിയത് ദിവസവും 11 മിനിറ്റെങ്കിലും മൊബൈലില്‍ സംസാരിക്കുന്നു. മാസത്തിലാവുമ്പോള്‍ 330 മിനിറ്റാണ് ശരാശരി സംസാരം. മൊബൈല്‍ ഉപയോക്താക്കളില്‍ പകുതിയോളം പേര്‍ മെസേജുകളെ ആശ്രയിക്കുന്നുണ്ട്. മൊബൈലിനെ ആശ്രയിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ഇന്ത്യയില്‍ കുറവാണ്. 3.3 ശതമാനം മാത്രമാണ് മൊബൈല്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.
2011ല്‍ മാത്രം 30 ബില്യണ്‍ മൊബൈല്‍ ആപ്സുകളാണ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്. ഇത് സമ്പദ് വ്യവസ്ഥയെയും ഗുണകരമായി ബാധിക്കുന്നു. ലോകചരിത്രത്തില്‍തന്നെ ഇത്രവേഗത്തില്‍ പ്രചുരപ്രചാരം നേടിയ മറ്റൊരു സാങ്കേതിക വിദ്യ ചൂണ്ടിക്കാട്ടാനാവില്ല. സിംഗപ്പൂരില്‍ 90%ആളുകളും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നു.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ