ഫേസ്ബുക്കിന്റെ ടൈംലൈന്‍ ഡിസൈന്‍ മൊബൈലിലേക്കും വരുന്നു. ഇന്‍സൈഡ് ഫെയ്‌സ്ബുക്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒറ്റക്ലിക്കില്‍ ചിത്രങ്ങളും വീഡിയോകളും അപ്‌ഡേറ്റുകളും കവര്‍ഫോട്ടോയുമെല്ലാം എത്തുന്നതാണ് ടൈം ലൈന്റെ ഏറ്റവും വലിയ പ്രത്യേകത.
ഫേസ്ബുക്ക് ടൈംലൈന്റെ പുതിയ ഡിസൈനാവും മൊബൈല്‍ പതിപ്പുകളില്‍ ലഭ്യമാകുക. കവര്‍ ഫോട്ടോ, about, ഫോട്ടോകളും വീഡിയോസും കാണാനുള്ള ഐക്കണുകള്‍ എന്നിവയാവും ഫേസ്ബുക്ക് പേജുകളുടെ മൊബൈല്‍ ടൈംലൈനില്‍ ലഭ്യമാകുക.
ഫേസ്ബുക്ക് ഡെസ്‌ക്ടോപ്പില്‍ പരീക്ഷണാര്‍ത്ഥം ആരംഭിച്ച ടൈംലൈന് വന്‍ സ്വീകാര്യതയാണ് ഉപയോക്താക്കളില്‍ നിന്നും ലഭിച്ചത്.
ഫേസ്ബുക്ക് പേഴ്‌സണല്‍ പ്രൊഫൈലുകളില്‍ മൊബൈലിലേക്കുള്ള ടൈലൈന്‍ നേരത്തേ ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നെങ്കിലും ഫേസ്ബുക്ക് പേജില്‍ ഇത് നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ